(for Malayalam Font)
http://varamozhi.sourceforge.net/fonts/AnjaliOldLipi.ttf
എന്‍റെ സൌഹൃദങ്ങളേ...
ഓര്‍മ്മകള്‍... നാം പരസ്പരം പകര്‍ന്നു നല്‍കിയ വീഞ്ഞു പോലെ,
ഓര്‍മ്മകള്‍...
നമ്മള്‍ എല്ലാവരും കണ്ണാടികളായിരുന്നു...
പല വലിപ്പത്തിലുള്ളവ, പല നിറങ്ങളിലും.
തെളിഞ്ഞതും, പൊട്ടിപൊളിഞ്ഞതും, മങ്ങിയതും നമുക്കിടയില്‍ ഉണ്ടായിരുന്നു.
ചിലപ്പോഴൊക്കെ, നാം സംഗീതം പൊഴിക്കുന്ന പട്ടങ്ങളായി മാറി;
പങ്കു വെക്കാന്‍ പഠിപ്പിച്ചു.
നമുക്കിടയിലുള്ളവരുടെ ‘മനസ്സിലാക്കാന്‍’ നാം മിനക്കെട്ടില്ല.
നാം ദുഃഖിക്കുക തന്നെ ചെയ്തു.
പരസ്പരം രക്തം പകര്‍ന്ന്, കണ്ണീ രൊപ്പി,
നീലക്കുറിഞ്ഞിയുടെ നിഷ്ക്കളങ്കതയോടെ പുഞ്ചിരിക്കാന്‍ നമുക്കറിയാമായിരുന്നു.
കാടിറങ്ങി വന്ന് ചെന്നായ്ക്കള്‍ കടിച്ചു വലിച്ച സ്വന്തം
മാംസത്തുണ്ടുകള്‍ കണ്ട് നിര്‍വൃതി കൊള്ളുന്നവര്‍ പോലും നമുക്കിടയില്‍ ഉണ്ടായിരുന്നു.
നാം തട്ടിപ്പറിച്ചിരുന്നത് സ്നേഹം മാത്രമായിരുന്നു..
വിരഹങ്ങളില്‍ മാത്രം നാം കരഞ്ഞു.
ഇന്നിപ്പോള്‍,
മഴയത്ത് പെട്ട എറുമ്പിന്‍ കൂട്ടത്തെപ്പോലെ നാം പരക്കം പായാന്‍ തുടങ്ങിയിരിക്കുന്നു.
കൂട്ടായ്മയോടെ നാം ഉരുട്ടിക്കൊണ്ടിരുന്ന കല്‍ക്കണ്ടകഷണം അനാഥമായി കഴിഞ്ഞു.
നാം തുരുത്തുകള്‍ ആയി മാറുകയാണോ...?
നമ്മുടെ സംഗീതം നമുക്കന്യമായി...
നാമിന്ന് കുതിരച്ചിനക്കലിന്നെ അനുകരിക്കാന്‍ ശ്രമിക്കുന്നു.
എനിക്കോര്‍ക്കാന്‍ കഴിയുന്നില്ല...
വെളുത്ത പനിനീര്‍ പൂങ്കുല സങ്കോചമില്ലാതെ ചവിട്ടിയരക്കാന്‍ നാം പഠിച്ചതെവിടുന്നാണ്...!!!