പലായനങ്ങൾ, മരണത്തിന്റെ മിനിയേച്ചറുകളാണ്…
ദിവസങ്ങളായി.. മാസങ്ങളായി വര്‍ഷങ്ങളായി തുടര്‍ന്നു കൊണ്ടിരുന്ന കാഴ്ചകള്‍, ചെയ്തികള്‍, കണ്ടുമുട്ടിയിരുന്ന മുഖങ്ങള്‍…
ഇതെല്ലാം പെട്ടെന്ന് ഒരു പ്രഭാതത്തില്‍ അന്യമാവുമ്പോള്‍ നെഞ്ചില്‍ ഭാരമേറുന്നത് മരണത്തിനു വേണ്ടിയുള്ള പ്രാക്റ്റീസ് ആണ്…
സുഹൃത്തുക്കളോട് യാത്ര പറയുമ്പോള്‍ അവസാനത്തെ പിടച്ചിലിന്റെ വേദന ശരീരത്തിനല്ല, മനസ്സിനായിരിക്കും എന്ന് ഊഹിക്കാം…
ഒന്നും എല്ലായ്പോഴും സ്വന്തമല്ല.. ഒരിക്കലും സ്വന്തം ആയിരുന്നില്ല… എന്നുള്ള ഉണര്‍ത്തലാണ് യാത്രകള്‍…
പലായനങ്ങള്‍ മരണത്തിന്റെ മിനിയേച്ചറുകളാണ്…
"നീ ചികഞ്ഞു ചികഞ്ഞു നോക്കരുത്…
ചികഞ്ഞു നോക്കിയാല്‍, നിനക്ക് ഒന്നും സ്വന്തമല്ല….
നദി സമുദ്രത്തിനോട് ചേരുന്നിടത്ത്,
നദി ഇല്ലാതാവുന്നു, സമുദ്രം മാത്രം…"
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home