
നാലു ചുവരുകള്‍...
ഞങ്ങള്‍ ഈ നാലു ചുവരുകള്‍ക്കുള്ളില്‍ ജീവിക്കുന്നു.
ഞങ്ങളുടെ സ്വപ്നങ്ങള്‍ ഈ ഇവിടെ നിന്നു തുടങ്ങുന്നു.
ഈ വായുവില്‍ അലിഞ്ഞു ചേര്‍ന്നിട്ടുള്ള അട്ടഹാസങ്ങളും, ദീര്‍ഘനിശ്വാസങ്ങളും വേര്‍തിരിച്ചെടുക്കാന്‍ ഞങ്ങള്‍ ശ്രമിക്കാറില്ല.
നിറഞ്ഞ മദ്യക്കുപ്പികളുമായി പടികള്‍ കയറി വന്ന വിരുന്നുകാര്‍ക്ക് വേണ്ടി ഞങ്ങള്‍ പറഞ്ഞു തീരാത്ത വിശേഷങ്ങള്‍ ഒരുക്കി വച്ചു.
ഒടുവില്‍ വിരുന്നുകാര് യാത്രയാവുമ്പോള്‍ സിഗരറ്റുകുറ്റികള്ക്കിടയില്, ഒഴിഞ്ഞ മദ്യകുപ്പികള്‍ക്കിടയില്‍ ഞങ്ങള്‍ ഈ നാലു ചുവരുകള്‍ക്ക് കൂട്ടിരുന്നു...
1 Comments:
“ഞങ്ങള്‍ ഈ നാലു ചുവരുകള്‍ക്ക് കൂട്ടിരുന്നു...“
അല്ല, നിങ്ങളുടെ ഏകാന്തയില് ചുവരുകള്‍ നിങ്ങള്‍ക്കാണ് കൂട്ടിരുന്നത്.
Post a Comment
Subscribe to Post Comments [Atom]
<< Home