Jim Morrison
people are strange,
when you are a stranger.
faces look ugly,
when you are alone...
women seem wicked,
when you are unwanted.
the streets are uneven,
when you are down....
when you are strange...
faces come out of the rain.
when you are strange..
no one remembers your name...
when your are strange...
ജിം മോറിസണ്‍ പറഞ്ഞത് ഏകാന്തതയെക്കുറിച്ചായിരുന്നു.ബന്ദ്ദങ്ങളുടെ കെട്ടുപാടുകള്‍ കുടഞ്ഞെറിഞ്ഞ് ഒറ്റപ്പെട്ട ഒരു ദ്വീപ് ആയി മാറുന്നതിന്റെ സൌഖ്യം അയാള്‍ അറിഞ്ഞിരുന്നിരിക്കണം.മരണം എന്ന റിയാലിറ്റിയെ കുറിച്ച് തിളങ്ങുന്ന കണ്ണുകളോടെ സംസാരിച്ചിരുന്ന ഒരാള്‍...
ജീവിതത്തില്‍ അനുഭവിക്കാന്‍ മരണം മാത്രം ബാക്കിയായ ഒരാള്‍...
സ്വന്തം ശരീരത്തോടും ആത്മാവിനോടും ചെയ്തുകൂട്ടിയ അനേകം പരീക്ഷണങ്ങളില്‍ മറ്റൊന്നായി മരണത്തേയും കാണാന്‍ കഴിഞ്ഞിരുന്നു ജിമ്മിയ്ക്ക്.
അറുപതുകളില്‍ ലോകത്തെ മുഴുവന്‍ ആവേശത്തില്‍ ആറാടിച്ച ആ ശബ്ദത്തിന് ഇന്നും ആരാധകര്‍ ഏറെ.
The Doors-ന്റെ ശബ്ദം ആയി ആണ് ലോകം ജിമ്മിയെ അറിഞ്ഞിരുന്നതെങ്കിലും,
അദ്ദേഹത്തിന്റെ പ്രൊഫൈലില്‍ ആദ്യത്തേത് 'കവി' ആയിരുന്നു. ഓരോ ആവര്‍ത്തി കേള്‍ക്കുമ്പോഴും പുത്തനാശയങ്ങള്‍ക്ക് ചൂണ്ടയിടുന്ന ആ വരികള്‍ ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്നു. The End ഓരോ പ്രാവശ്യവും അതിന്റെ സ്രഷ്ടാവിനെ വ്യത്യസ്ത തലങ്ങളില്‍ എത്തിച്ചിരുന്നതായി ജിം മോറിസണ്‍ തന്നെ സമ്മതിച്ചിട്ടുള്ളതായി കാണാം. പലപ്പോഴും വരികള്‍ സ്രഷ്ടിക്കപ്പെട്ടിരുന്നത് വേദികളില്‍ വച്ചു തന്നെ ആയിരുന്നു. ആ നിമിഷ കവിതകള്‍ പശ്ചാത്തലത്തില്‍ ഇളകി കൊണ്ടിരുന്ന മായിക സംഗീതത്തില്‍ അലിയിച്ചെടുക്കുന്ന ജാലവിദ്യ ജിം മോറിസണ്‍ മാത്രം സ്വന്തം.
ബോധത്തിന്റേയും ബ്ലാക്ക് ഔട്ടിന്റേയും ഇടയില്‍ ജിമ്മി പുലമ്പിയതെല്ലാം ലോകം നെഞ്ചിലേറ്റി. ആ ശബ്ദത്തിനു മുന്നില്‍, ആകര്‍ഷണത്തിനു മുന്നില്‍ ആരാധകര്‍ മുട്ടുകുത്തി.
പ്രശസ്തി വാനോളം എത്തിയിട്ടും അയാള്‍ അസ്വസ്ഥനായിരുന്നു. കാണാത്ത, അനുഭവിക്കാത്ത 'Other side'-നെ ക്കുറിച്ച് വരികളിലുടനീളം കാണാം.
1971, ജൂലൈയിലെ ഒരു പ്രഭാതത്തില്‍ ഈ ലോകത്തിന്റെ വിണ്ഡിത്തരങ്ങളെ എല്ലാം പരിഹസിച്ചു കൊണ്ട് ജിമ്മി അത് അവസാനിപ്പിച്ചു, അല്ലെങ്കില്‍ മറ്റൊന്ന് തുടങ്ങി.
Oliver stone-ന്റെ "The Doors" തുടങ്ങുന്നത് ഇങ്ങനെയാണ്...
"Is everybody in?, Is everybody in? .... Is everybody in? The ceremony is about to begin".....
1 Comments:
nice one !!!
Post a Comment
Subscribe to Post Comments [Atom]
<< Home